ദേശീയ ചിഹ്നം, പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീംകോടതി ചിത്രങ്ങള്‍ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും തടവും

ദേശീയ ചിഹ്നം അവഹേളിക്കല്‍, പ്രധാനമന്ത്രി -രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാൻ തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകള്‍.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം. അടുത്തിടെയാണ് ഇതുസംബന്ധിച്ച്‌ ചർച്ചകള്‍ മന്ത്രിതലയോഗത്തില്‍ നടന്നത്.ആദ്യതവണ കുറ്റം ചെയ്യുന്നവർക്ക് ഒരു ലക്ഷവും ആവർത്തിക്കുന്നവർക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ല്‍ നിർദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ലദേശീയപതാക, സർക്കാർ വകുപ്പുകള്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങല്‍, രാഷ്ട്രപതിയുടെയും ഗവർണറുടെയും ഔദ്യോഗിക മുദ്രകള്‍, മഹാത്മാഗാന്ധി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍, അശോകചക്രം എന്നിവയുടെ ദുരുപയോഗം തടയുന്നതാണ് നിയമം.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...