മാരാരിക്കുളത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയ്ക്ക് തിരയിൽപ്പെട്ട് പരിക്ക്

മാരാരിക്കുളത്ത് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയ്ക്ക് തിരയിൽപ്പെട്ട് പരിക്ക്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. നോർവിജിയൻ സ്വദേശി ഷെനൽ അന്തോണി ഒപ്സഹലിന്(53) ആണ് പരിക്കേറ്റത്. വിദേശ വനിതയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾക്കായ് എത്തിയ ഷെനൽ മാരാരിക്കുളം ബീച്ചിലെ ഹോം സ്റ്റേയിൽ താമസിച്ചു വരികയായിരുന്നു. രാവിലെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിരമാലയിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളായ കലേഷ്,ജാക്സ്ൺ എന്നിവരും സമീപത്തുണ്ടായിരുന്ന മറ്റു ടൂറിസ്റ്റുകളും ചേന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ സമയം ബീച്ചിൽ ഗാർഡുകൾ ഇല്ലായിരുന്നു. മാരാരിക്കുളം ബീച്ചിൽ സ്ഥിരം അപകട രക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന് മുൻ പഞ്ചായത്ത് അംഗവും കേരള ഹോംസ്റ്റേ സർവീസ്ഡ് വില്ല ടൂറിസം സൊസൈറ്റി കേരള ഹാറ്റ്സ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഇ വി രാജു ഈരശ്ശേരിൽ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ദേശീയ പാത ഉദ്ഘാടനം, മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല.എൻഎച്ച് 66 തലപ്പാടി- ചെങ്കള,...

പാലാ വലിയപാലത്തിൽ നിന്ന് ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ്...

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു.പക്ഷാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍...

സ്വർണവിലയില്‍ ഇന്നും വൻ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വൻ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,760...