കരുതലിന്റെ കരങ്ങളിൽ നാല് ദിവസം പ്രായമായ അതിഥി; അവളെ തൂലികയെന്ന് വിളിച്ച് അധികൃതർ; ഒരുമാസത്തിനിടെ ആറ് കുരുന്നുകൾ

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ചൊവ്വാഴ്‌ച്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. എം.ടി സ്മൃതിയുടെ ഭാഗമായി കുഞ്ഞിന് തൂലിക എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടയിൽ അമ്മത്തൊട്ടിലിൽ എത്തിയത് ആറു കുരുന്നുകൾ. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് തൂലിക. അമ്മത്തൊട്ടിലിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഭിച്ച കുഞ്ഞുങ്ങൾക്ക് തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിയ എന്നീ പേരുകൾ നൽകിയിരുന്നു. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്.സർക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സമിതിയുടെയും തീവ്രമായ ബോധവത്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കി. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും ജി.എൽ. അരുൺഗോപി പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയിൽ 130 കുട്ടികളെയാണ് നിയമപരമായ മാർഗങ്ങളിലൂടെ ദത്ത് നൽകിയത്.

Leave a Reply

spot_img

Related articles

UAEയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ശിക്ഷിച്ചത് കൊലക്കുറ്റത്തിന്

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...

ഞെട്ടിക്കുന്ന കണക്കുകൾ; സംസ്ഥാനത്ത് ലഹരിക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ...

സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം ആർ. രതീഷിൻ്റെ വീടിനു നേരെയാണ് 12...

“ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എഎപി ഓർമിപ്പിക്കേണ്ടതില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അഭിപ്രായങ്ങൾ തേടും” : ബജറ്റ് ഉടനെന്ന് രേഖ​ ​ഗുപ്ത

ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. ഡൽഹിയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലുമെന്നും സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ...