പാലക്കാട് ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്.ചൊവ്വാഴ്ച രാവിലെ 11. 15-ഓടെ യാണ് സംഭവം. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. വീട്ടുമുറ്റത്ത് അരികിലായുള്ള ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല.കുട്ടി കിണറ്റിൽ വീണതറിഞ്ഞ് ബന്ധുക്കള്‍ നിലവിളിക്കുകയായിരുന്നു.തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു