കൂട്ടിക്കൽ കാവാലിയിൽ വൻതോതിൽ ലഹരി ഉല്പന്നങ്ങൾ പിടികൂടി

കൂട്ടിക്കൽ കാവാലിയിൽ വൻതോതിൽ ലഹരി ഉല്പന്നങ്ങൾ പിടികൂടി. നാല് ലക്ഷം രൂപയുടെ നിരോധിത പാൻ മസാലയാണ് മുണ്ടക്കയം എക്സൈസ് പിടികൂടിയത്. കാവാലി വ്യൂ പോയിന്റിന്റെ സമീപത്തെ പറമ്പിൽ നിന്നുമാണ് 10 ചാക്കുകളിലായി പാൻ മസാല പിടികൂടുന്നത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.വരും ദിവസങ്ങളിലും മേഖലയിൽ കർശന പരിശോധന നടത്തുമെന്നും എക്സൈസ് അറിയിച്ചു.കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധി കെ സത്യപാലൻ, എക്സൈസ് പ്രിവെന്റ് ഓഫീസർ കെ എൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...