ആലപ്പുഴ സ്വദേശി കെ.ജെ ജോസ്(40) ആണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഷാർജ വ്യാവസായിക മേഖലയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ജോസ് താഴേക്ക് വീണത്.അഞ്ചുമാസം മുൻപാണ് ജോസ് സന്ദർശക വീസയിൽ ഷാർജയിലെത്തിയത്. ആലപ്പുഴ വാടയ്ക്കൽ ഗുരുമന്ദിരം വാർഡ് സ്വദേശിയായ ജോസ് ഗ്രാഫിക് ഡിസൈനറാണ്.