മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു

സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി.ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്.ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ജയിലിലാണ്.സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ‌് നടത്തുകയുമായിരുന്നു. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

രേഖകളില്ലാതെ കടലിൽ കറങ്ങി മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട് പിടിച്ചെടുത്തു

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ട്രോളർ പിടിച്ചെടുത്തു. മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്തു നിന്നും...

കോതമംഗലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാന ആക്രമിക്കാൻ ആഞ്ഞപ്പോൾ ഓടിമാറി; പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70)ആണ് മരിച്ചത്....

കടുത്ത മഞ്ഞിൽ അർദ്ധനഗ്നരായി ശരീരത്തിൽ ഐസ് കട്ട വെച്ച് പാട്ടും നൃത്തവും; അപൂർവം ഈ ആചാരങ്ങൾ

ഓരോ രാജ്യത്തെയും ജനവിഭാഗങ്ങൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികൾ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവർക്ക് അവയിൽ പലതും വിചിത്രമായി തോന്നാമെങ്കിലും...

പുഷ്പ താഴത്തില്ലെടാ, ഒടുവിൽ ആ ചിത്രം താഴ്ത്തിച്ചു ! വെറും 3%ത്തിന്; ഇത് 130 കോടി മുടക്കിയ പടത്തിന്റെ പടയോട്ടം

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ വമ്പൻ നേട്ടം കൊയ്ത ചിത്രമാണ് പുഷ്പ 2. അല്ലു അർജുൻ നായകനായി എത്തിയ ചിത്രം...