കര്‍ണാടകയില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവ് പിടിയില്‍

കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍.ദിവസങ്ങളുടെ അന്വേഷണത്തിന് ശേഷമാണ് യുവാവ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ഊർജിത അനേഷണമാണ് നടന്നത്. കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ സമയത്ത് ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരമുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.പ്രതിയെ ഇന്നു തന്നെ ബംഗലൂരുവിലെത്തിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. അസം സ്വദേശി മായ ഗൊഗോയിയുടെ മൃതദേഹമാണ് ഈ മാസം 26 ന് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നത്. 23 നാണ് ഇവര്‍ മുറിയെടുത്തത്. കൊല്ലപ്പെട്ട മായ ഗൊഗോയി വ്‌ലോഗര്‍ കൂടിയാണ്.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...