വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു.കെട്ടിടനിര്‍മാണത്തൊഴിലാളിയായ ഇരിങ്ങല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ചോറോട് മീത്തലങ്ങാടി മുട്ടുങ്ങല്‍ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിന്റെ വീടിന്റെ ചുമര് കെട്ടുന്നതിനിടെയാണ് സംഭവം.രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയയിരുന്നു. വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍.