കോട്ടയം നഗരമധ്യത്തിൽ ലോഡ്ജിൽ കൊല്ലാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിംങ് ജോലിക്കാരനായ റെജി എബ്രഹാമിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പറയുന്നു. കഴിഞ്ഞ 21 നാണ് റെജി ലോഡ്‌ജിൽ മുറിയെടുത്തത്. രണ്ടു ദിവസത്തോളമായി മുറി തുറക്കാതെ വന്നതോടെ ലോഡ്‌ജിലെ ജീവനക്കാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.