സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പുതിയ പരീക്ഷണം; ബിജെപിയില്‍ വന്‍ അഴിച്ചുപണി

സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ പ്രസിഡന്റുമാരാകും. 4 വനിതകള്‍ ജില്ലാ ചുമതയിയിലേക്ക്. ദേശീയ നേതൃത്വം ചൊവ്വാഴ്ച ജില്ലാ അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിക്കുംപതിയ സംഘടനാ പരിഷ്‌കാരങ്ങള്‍ക്കുശേഷം പുനസംഘടന നടക്കുന്ന ബിജെപിയില്‍ വന്‍ അഴിച്ചു പണി. മുപ്പത് സംഘടന ജില്ലകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ പട്ടികയായി. തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയന്‍ ജില്ലാ അധ്യക്ഷനാകും. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ് കരമന ജയന്‍ . ആലപ്പുഴ സൗത്തില്‍ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പ്രസിഡന്റാകുംകോഴിക്കോട് ടൗണില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്തില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണന്‍, തൃശൂര്‍ വെസ്റ്റില്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്‌മണ്യം, കാസര്‍ഗോഡ് എംഎല്‍ അശ്വിനി , കൊല്ലം ഈസ്റ്റില്‍ രാജി പ്രസാദ്, കോട്ടയം സെന്‍ട്രലില്‍ ലിജിന്‍, എറണാകുളം സെന്‍ട്രലില്‍ ഷൈജു , പാലക്കാട് പ്രശാന്ത് ശിവന്‍, മലപ്പുറത്ത് ദീപ, തൃശ്ശൂരില്‍ ജസ്റ്റിന്‍, കോട്ടയത്ത് റോയ് ചാക്കോ തുടങ്ങിയവര്‍ ജില്ലാ പ്രസിഡന്റമാരാകും. നാലു വനിതകളെ ജില്ലാ പ്രസിഡന്റുമാരാക്കിയ ബിജെപി, ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...