കോട്ടയത്തെ വള്ളംകളി പ്രേമികൾക്ക് ആവേശമാകാൻ കല്ലൂപ്പറമ്പൻ പുത്തൻ ചുണ്ടൻ

പുന്നമടക്കായലിലെ ജലരാജാക്കന്മാരെ പിന്നിലാക്കി നെഹ്റുട്രോഫിയിൽ മുത്തമിടാൻ കോട്ടയത്തിൻ്റെ അഭിമാനമായ കല്ലൂപ്പറമ്പൻ ചുണ്ടൻ്റെ പുതുതലമുറ ചുണ്ടൻ പിറവിയെടുക്കുന്നു. കോട്ടയം പള്ളത്തുള്ള കല്ലൂപറമ്പിൽ ഭവനത്തിൽ നടന്ന ചടങ്ങിൽ കല്ലൂപ്പറമ്പൻ പുത്തൻ ചുണ്ടന്റെ ഉളികുത്ത് ചടങ്ങ് നടന്നു.

ആലപ്പുഴയിലെ ശക്തരായ വള്ളങ്ങളോടു മത്സരിക്കാന്‍ കോട്ടയം ജില്ലയില്‍ നിന്നും 1969 ൽ പണിതിറക്കിയതാണ് ആദ്യ കല്ലുപറമ്പന്‍ ചുണ്ടന്‍. ചുണ്ടൻ വള്ളങ്ങളുടെ രാജശില്പി കോഴിമുക്ക് നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഒരു പള്ളിയോടം ചുണ്ടനായി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.കുട്ടനാട്ടിലെ പ്രധാനപ്പെട്ട പല ചുണ്ടന്‍വള്ളങ്ങളേയും തോല്‌പിച്ച കല്ലുപറമ്പന്‍, നെഹ്‌റു ട്രോഫിയും നേടുകയുണ്ടായി. 1970-ലെ ആദ്യ ശ്രമത്തില്‍ തന്നെയായിരുന്നു കല്ലുപറമ്പന്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി നേടിയത്‌. തുടര്‍ന്ന്‌ 1971, 1972, 1973-കളിലും വിജയം ആവര്‍ത്തിച്ചതിലൂടെ വെറും ഭാഗ്യം കൊണ്ടു നേടിയതല്ല കന്നി മത്സരവിജയം എന്നു തെളിയിക്കാന്‍ കല്ലുപറമ്പനു കഴിഞ്ഞു. എന്നാല്‍ 1973 ശേഷം 1992 വരെ ഇവര്‍ പിന്നിലായി. 1993-ല്‍ നെഹ്‌റു ട്രോഫി നേടി വിജയക്കൊയ്‌ത്ത്‌ ആവര്‍ത്തിച്ചു. അതായിരുന്നു ഏറ്റവും ഒടുവിലത്തെ ഉജ്ജ്വല വിജയം.

താഴത്തങ്ങാടി വള്ളംകളി ഉള്‍പ്പെടെ പല മത്സരങ്ങളിലും വിജയിയാകാന്‍ കല്ലുപറമ്പന്‍ ചുണ്ടനു സാധിച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫിക്കായി അവസാനം പൊരുതിയത്‌ 2009-ല്‍ ആയിരുന്നു. പ്രശസ്‌തമായ കല്ലുപറമ്പന്‍ ചുണ്ടന്‍ വള്ളം ഇന്ന്‌ പഴക്കം മൂലം മത്സര രംഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
ഈ അവസരത്തിലാണ് കുടുംബക്കാർ പുതിയ ചുണ്ടൻ വള്ളമെന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാരംഭിച്ചത്.കോഴിമുക്ക് നാരായണൻ ആചാരിയുടെ ചെറുമകൻ സുരേഷ് മഹേശ്വരൻ ആചാരിയാണ് പുതിയ ചുണ്ടൻ്റെ ശില്പി. ഒരു കോടി രൂപയോളം ആണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...