ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു പരിക്കേറ്റ നഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു സജീവ് (21) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം.
ചുട്ടിപ്പാറ ഗവ നഴ്‌സിംഗ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയില്‍ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ: അഖില്‍ സജീവ്.