ശബരിമല സ്വർണക്കൊള്ളയില്‍ പ്രമുഖർക്ക് കുരുക്കായി എ. പത്മകുമാറിന്‍റെ മൊഴി

ശബരിമല സ്വർണക്കൊള്ളയില്‍ പ്രമുഖർക്ക് കുരുക്കായി മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരെന്ന് പത്മകുമാർ മൊഴി നല്‍കി. തന്ത്രിയുടെ വിശ്വസ്തനായതിനാലാണ് പോറ്റിയെ വിശ്വസിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ട് . എന്നാല്‍ പോറ്റിയുമായി സാമ്ബത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്നും പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായി നേരത്തേ പരിചയമുണ്ടായിരുന്നതായും പോറ്റി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ പത്മകുമാർ മൊഴികൊടുത്തതായാണ് റിപ്പോർട്ട്. താൻ പരിചയപ്പെടുംമുമ്ബുതന്നെ ഉണ്ണികൃഷ്ണപാേറ്റി ശബരിമലയിലുള്ള വ്യക്തിയാണെന്നും പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴികൊടുത്തിട്ടുണ്ട്. പോറ്റി ശബരിമലയില്‍ പ്രവർത്തിച്ചത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടായിരുന്നു എന്നും ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നും മൊഴിയുണ്ട്. പുതിയ മൊഴികൂടി ലഭിച്ചതോടെ കടകംപള്ളി സുരേന്ദ്രനെ ഉടൻതന്നെ ചോദ്യംചെയ്തേക്കും എന്നാണ് റിപ്പോർട്ട്.

പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ടോടെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വൈകാതെ വിളിച്ചുവരുത്തും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...