ഷൂസിനുള്ളില്‍നിന്ന് പാമ്പ് കടിയേറ്റയാള്‍ ചികിത്സയില്‍.പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്.
പതിവ് പോലെ നടക്കാനിറങ്ങുമ്പോള്‍ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ ധരിച്ചതായിരുന്നു. ഉടൻ കാലില്‍ എന്തോ കടിച്ചതായി തോന്നുകയും ഷൂ അഴിച്ചപ്പോള്‍ ചെറിയ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു.
ഇദ്ദേഹത്തെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള കരീമിന്‍റെ നില തൃപ്തികരമാണ്.