സാംസ്കാരിരംഗത്ത് കടന്നുവരുന്ന അന്ധവിശ്വാസവും വർഗ്ഗീയതയും ചെറുക്കുന്നതിന് പദ്ധതി വേണം: സംവിധായകൻ കമൽ

സാംസ്കാരിക രംഗത്ത് കണ്ടുവരുന്ന അന്ധവിശ്വാസങ്ങളും വർഗീയതയും ചെറുക്കാൻ സാംസ്കാരികവകുപ്പ് പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം ഭവനസന്ദർശന പരിപാടിയുടെ ഭാഗമായി ഭവനസന്ദർശനത്തിനെത്തിയ കർമ്മ സേനാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസരിസ് പദ്ധതിയിൽ ടൂറിസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൊടുങ്ങല്ലൂരിന് കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടേയും പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഉൾപ്പെടുന്ന ഗുരുവായൂർ, കൊടുങ്ങല്ലൂർ, പറവൂർ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കുറ്റിപ്പുറത്തുനിന്നോ തിരൂർ നിന്നോ എറണാകുളത്തേക്ക് റയിൽപദ്ധതി നടപ്പാക്കണം തുടങ്ങി പലവികസന നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. നാഷണൽ ഹൈവേ , തിരദേശഹൈവേ , അഴീക്കോട് -മുനമ്പം പാലം, കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൻ്റെ പുനർനിർമ്മാണം തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ വികസന പദ്ധതികളയും ക്ഷേമപദ്ധതികളേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...