ക്ഷയരോഗ നിർണ്ണയത്തിനാവശ്യമായ കഫം, രക്തം മുതലായ സാംപിളുകൾ പെരിഫറൽ സെൻ്ററുകളിൽ നിന്നും പരിശോധന കേന്ദ്രത്തിലേക്ക് കൃത്യമായ ഇടവേളകളിൽ എത്തിക്കുന്നതിന് സന്നദ്ധരായ വ്യക്തികളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ചേർത്തല, ആലപ്പുഴ, കരുവാറ്റ, മവേലിക്കര എന്നീ നാല് ടി ബി യൂണിറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം നടത്തേണ്ടത്. ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണത്തിനനുസരിച്ച് നൽകുന്ന തുകയ്ക്ക് മാസത്തിൽ പരമാവധി 25000 രൂപ എന്ന പരിധി ബാധകമായിരിക്കും. താൽപര്യമുള്ളവർ ചുരുങ്ങിയത് എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അപേക്ഷകർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരും സ്വന്തമായി ഇരുചക്രവാഹനവും ഇരുചക്രവാഹന ലൈസന്‍സും ഉള്ളവരായിരിക്കണം.താല്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും പ്രതീക്ഷിക്കുന്ന തുകയും (സാംപിൾ ഒന്നിന്) രേഖപ്പെടുത്തിയ മുദ്രവെച്ച താൽപര്യപത്രം മാര്‍ച്ച് 24ന് വൈകിട്ട് 3 മണിക്ക് മുൻപായി ജില്ലാ ടി ബി കേന്ദ്രത്തിൽ എത്തിക്കണമെന്ന് ജില്ലാ ടി ബി ഓഫീസര്‍ അറിയിച്ചു. ഫോൺ: 0477 2252861. മെയില്‍: dtoalpy@gmail.com