സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ സ്വദേശി വനിതയുടെയും യമൻ പൗരൻന്റെയും വധശിക്ഷ നടപ്പാക്കി.

സ്വദേശിയായ വനിത മർയം അൽമിസ്ഹബ്, കൂട്ടാളി യമൻ പൗരൻ മൻസൂർ ഖാഇദ് അബ്‌ദുല്ല എന്നിവരുടെ ശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. മുപ്പത് വർഷം മുമ്പാണ് കേസിനസ്‌പദമായ സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ മൂന്ന് കൂട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുകയായിരുന്നു പ്രതികൾ. എന്നാൽ മക്കൾ തിരിച്ചറിയൽ രേഖകൾക്കായി അധികൃതരെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ദമ്മാമിലെ വ്യത്യസ്ത ആശുപത്രികളിൽ നിന്നാണ് മൂന്ന് നവജാത ശിശുക്കളെ തട്ടിയെടുത്തത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...