ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന വിവിധ യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്.കടിയേറ്റ എല്ലാവരും തന്നെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.അതേസമയം നായശല്യം രൂക്ഷമായിട്ടും കോര്‍പ്പറേഷനും റെയില്‍വേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന്‍ നടപടിയെടുക്കുന്നില്ലെന്നാണ് റെയില്‍വേയുടെ പരാതി.