ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥി ഹിബ (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3.45 -നായിരുന്നു അപകടം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് മരണം.