ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി.

കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം.

തമിഴ് നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പലരില്‍ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നല്‍കാന്‍ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാന്‍ കഴിഞ്ഞില്ല.

സാമ്ബത്തികമായി തകര്‍ന്നതിനാല്‍ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്. മണിലാല്‍, ഭാര്യ സ്മിത, മകന്‍ അബി ലാല്‍ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് മരണമെന്നാണ് പൊലീസ് നിഗമനം

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...