നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം മാലിന്യക്കുഴിയില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു.രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിദാന്‍ ജാജുവാണ് മരിച്ചത്.ആഭ്യന്തര ടെര്‍മിനലിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ജയ്പുരില്‍ നിന്നു രാവിലെ 11.30നു ലാൻഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവർ എത്തിയത്. പിന്നീട് സഹോദരനൊപ്പം കളിക്കുന്നതിനിടെ റിദാൻ കഫ്റ്റീരിയയ്ക്കു സമീപമുള്ള തുറന്ന മാലിന്യക്കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.