എലിവിഷം ടൂത്ത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച്‌ എടുത്ത് പല്ലുതേച്ച മൂന്നുവയസ്സുകാരിക്ക് ചികിത്സയിലിരിക്കെ ദാരുണാന്ത്യം

പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മല സ്വദേശി ലിതിൻ, ജോമറിയ ദമ്ബതികളുടെ മകള്‍ നേഹ റോസാണ് മരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഫെബ്രുവരി 21നായിരുന്നു കുട്ടി എലിവിഷം കൊണ്ട് പല്ലുതേച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി പല്ല് തേച്ചതോടെ വിഷം ഉള്ളില്‍ ചെന്നു. ആദ്യം കോട്ടത്തറ ആശുപത്രിയിലേക്കും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വിഷം ആന്തരികാവയവങ്ങളെ ബാധിച്ചതിനാല്‍ നില വഷളാവുകയായിരുന്നു. തുടർന്നാണ് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Reply

spot_img

Related articles

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ചക്ക പറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണണൻ (71) മരിച്ചത്. സമീപത്തെ മകളുടെ വീട്ടിൽ നിന്ന് ചക്ക പറിക്കാൻ...

അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ

കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്‌സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക...

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്. മള്ളുശേരി സ്വദേശി അരുൺ ബാബുവാണ് കുത്തിയത്....

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ ബാലയുടെ ഭാര്യയുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്

നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.യൂട്യൂബർ അജു അലക്സിനെതിരെ കൊച്ചി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...