കുമരകം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ദേശീയപാത 183 -ൽ വാഴൂരിന് സമീപം ചേന്നംപ്പള്ളിയിൽ അപകടത്തിൽപ്പെട്ടു.ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടോറസ് ലോറിയിൽ ഇടിച്ച് ശേഷം ക്രാഷ് ബാരിയറിൽ കാർ തട്ടിൽ നിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.കാർ ടോറസ് ലോറിയുടെ ടയറിൽ ഇടിച്ച ശേഷം വട്ടം കറങ്ങി ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നതിനാലാണ് ചേന്നംപള്ളി തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.മൂന്ന് കുട്ടികൾ അടക്കമുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്.ഇതിൽ ഒരു കുട്ടിക്ക് നിസ്സാര പരികേറ്റിട്ടുണ്ട്.അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.