തമിഴ്‌നാട് തേനി ലോവര്‍ ക്യാമ്ബില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

തമിഴ്‌നാട് തേനി ലോവര്‍ ക്യാമ്ബില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു.ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്.തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ലോവര്‍ ക്യാമ്ബില്‍ താമസിച്ച്‌ കൂലിപ്പണി ചെയ്തു വരികയാണ് സരസ്വതിയും ഭര്‍ത്താവും. അഴകേശന്‍ എന്നയാളുടെ പറമ്ബില്‍ ജോലിക്ക് പോയിട്ട് തിരികെ വരുമ്ബോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്ബോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്. ഉടന്‍ തന്നെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കമ്ബം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Leave a Reply

spot_img

Related articles

കുതിച്ചു കയറി കുരുമുളകിന്റെ വില

സംസ്ഥാനത്ത് കുരുമുളക് വില കുതിച്ച് കയറുന്നു. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 715 കടന്നു. 2014ൽ കുരുമുളക് വില 740ൽ എത്തിയിരുന്നു.ഇപ്പോഴത്തെ കുതിപ്പ്...

സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​ർ മാ​ധ്യ​മ പു​ര​സ്കാ​രം ആ​ർ.​സു​നി​ലി​ന്

മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് റി​പ്പോ​ർ​ട്ട​റാ​യി​രു​ന്ന സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം കോ​ട്ട​യം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് കോ​ഴി​ക്കോ​ട് മാ​ധ്യ​മം ഓ​ൺ​ലൈ​നി​ലെ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ൽ...

സ്വകാര്യ- കെഎസ്ആടിസി ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും.വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള...

ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് അനുവദിക്കരത്; ഹൈക്കോടതി

ക്ഷേത്രങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.രാഷ്ട്രീയാവശ്യങ്ങൾക്ക് മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന റിലീജ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് (പ്രിവൻഷൻ ഓഫ്...