വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീയെ കൊല്ലപ്പെട്ട സാഹചര്യത്തിൽ
ആവശ്യമെങ്കിൽ കടുവയെ വെടിവയ്ക്കാമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വെടിവെച്ചോ കൂട് വച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയതായും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.