തിരുവല്ല ദീപാ ടവറിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്വദേശി പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അടൂരിലേക്കു പോയ കെഎസ്ആർടിസി ബസും കോട്ടയം ഭാഗത്തേക്കു പോയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.