വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നിക്കായി വെച്ച വൈദ്യുതക്കെണിയിലാണ് തൃശ്ശൂര്‍ വടക്കാഞ്ചേരി വിരുപ്പാക്ക സ്വദേശി ഷെരീഫ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് അപകടം നടന്നെന്നാണ് വിവരം. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ ഷെരീഫ് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. മരിച്ചുകിടന്നതിന്റെ അരികിലൂടെ വൈദ്യൂതി ലൈന്‍ വലിച്ചിട്ടുണ്ട്.
മറ്റാരെങ്കിലും വെച്ച കെണിയില്‍ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുമ്പോള്‍ വീണ് മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷെരീഫിന്റെ കൈയില്‍ കെണിയുണ്ടാക്കുന്ന വയറുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടുവെന്ന് പോലീസ് പറയുന്നു.
സംഭവ സ്ഥലത്ത് പോലീസ് പരിശോധന നടത്തി.ഈ പ്രദേശത്ത് കാട്ടുപന്നികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും ചെയ്യുന്നത് സ്ഥിരമാണ്.