ഒല്ലൂരിലെ ബന്ധുവീട്ടിലെത്തിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു.മാങ്കുളം നെല്ലംകുന്നേല് സണ്ണിയുടെ മകൻ ബിറ്റോ(22)യാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവിനൊപ്പം ചിയ്യാരം കാരമുക്ക് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു പത്തിന് മാങ്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഫോറൻസിക് സയൻസ് പാസായ ബിറ്റോ നെടുങ്കണ്ടം ബാലഗ്രാം ജവഹർലാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കോളജില്‍ ഇന്നു ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. മാതാവ്: ഷിനി. സഹോദരങ്ങള്‍: ബ്രിറ്റോ, ബ്രിന്റോ.

