ഉല്ലാസയാത്രയ്ക്കിടെ ചെങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

ഉല്ലാസയാത്രയ്ക്കിടെ ചെങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.തിരുവല്ലയിലെ കടപ്രയിൽ സുഹൃത്തുക്കൾക്ക് ഒപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചെങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ്, 25 )ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു സംഭവം. പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചെങ്ങാടം തലകീഴ് മറിയുകയായിരുന്നു.നീന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിൽ മുങ്ങിത്താഴ്ന്നു.സംഭവം അറിഞ്ഞ് എത്തിയ അഗ്നി രക്ഷാ സേന പണി പൂർത്തിയാകുന്ന ഉപദേശി കടവ് പാലത്തിന് സമീപത്തു നിന്നും രാത്രി 8 മണിയോടെ മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു.മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം പിന്നീട്. മാതാവ്: ഉഷ, സഹോദരി: രേഷ്മ.

Leave a Reply

spot_img

Related articles

നടിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

വ്യവസായി ബോബി ചെമ്മണൂർ നടിയ്ക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് പൊലീസ് കുറ്റപത്രം. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍...

അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേരുടെ നില ​ഗുരുതരം

അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് പരുക്കേറ്റു.രണ്ട് പേരുടെ നില ​ഗുരുതരം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു,...

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. മഴ ശക്തമാകാൻ സാധയതയുള്ള ഏഴ് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,...

ജാതി സെൻസസ്; എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ. ജാതി സെൻസസിനെതിരെ ചില സംഘടനകൾ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂർവ്വമല്ലെന്നും ലത്തീൻ സഭ...