കോട്ടയം നഗരത്തിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം നഗരത്തിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. കോട്ടയം കുടമാളൂർ സ്വദേശി പുള്ളിപ്പറമ്പിൽ വീട്ടിൽ പി.പി ബിജു ( 50)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോട്ടയം ബസേലിയസ് കോളേജിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യം അടക്കം പ്രകടിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം നടന്ന് വന്ന് കാറിൽ കയറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ കുറച്ച് നേരം കഴിഞ്ഞിട്ടും കാർ നീക്കാതായപ്പോൾ സമീപം ഉണ്ടായിരുന്നവർ നോക്കിയപ്പോഴാണ് ഡ്രൈവർ സീറ്റിൽ നിന്നും ചെരിഞ്ഞു വീണ് അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് ബിജു എന്ന് വിവരമുണ്ട്.

Leave a Reply

spot_img

Related articles

ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ പോലീസ് സേനയിൽ നിന്നും വിരമിക്കുന്നു. 1987ല്‍ പൊലീസ് കോണ്‍സ്റ്റബിളായി സർവ്വീസിൽ കയറിയ വിജയൻ ഈ മാസം...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...