കാട്ടാക്കട ബീവറേജസിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാക്കളാണ് അപകടത്തിൽ പെട്ടത്. മൈലോട്ടു മൂഴി സ്വദേശി രജീഷിനാണ് മുഖത്തും കൈയ്ക്കും കാലിനും പരിക്കേറ്റത്. (22 വയസ് )ഒപ്പമുണ്ടായിരുന്ന രണ്ട് പേർ പോലീസിനെ ഭയന്ന് ‘ രക്ഷപ്പെട്ടു. ‘എന്നാൽ അപകടം നടന്നപ്പോൾ പോലീസ് സ്ഥലം വിട്ടതായാണ് പരാതി പരിക്കേറ്റ യുവാവിനെ കാട്ടാക്കട ഗവൺമെൻ്റ് ആശുപത്രിയിലേക്കും നെയ്യാറ്റിൻകര ആശുപത്രിയിലേക്കും മാറ്റി. കാട്ടാക്കട പെട്രോൾ പമ്പിന് സമീപം 5.15 നാണ് സംഭവം നടന്നത്. അപകടം നടന്ന ശേഷം പോലീസുകാരാരും തിരിഞ്ഞു നോക്കിയില്ല എന്നാണ് നാട്ടുകാരുടെ ആരോപണം എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാട്ടാക്കട എസ്.ഐ മനോജ് അറിയിച്ചു. അപകടത്തിൽ പെട്ട ഉടൻ താനാണ് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ ആശുപത്രിയിലേക്ക് അയച്ചതെന്ന് എസ്.ഐ പറഞ്ഞു. പോലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി റാഫിയും വ്യക്തമാക്കി

