തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ്( 30) മരിച്ചത്.പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കൻകാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളും ലിവിനുമായി തർക്കമുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിന് പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ യുവാവിനെ കുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവ‍ർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
14 വയസുകാരനാണ് ലിവിനെ കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നെഞ്ചില്‍ കുത്തേറ്റ യുവാവിനെ ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിവിൻ്റെ മൃതദ്ദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രായ പൂർത്തിയാകാത്ത രണ്ട് പ്രതികളെയും കസ്റ്റഡയില്‍ എടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തു വരുന്നതായും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Leave a Reply

spot_img

Related articles

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം

പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിനുള്ളിൽ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി അക്രമി സംഘം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിലാണ് രാത്രിയിൽ...

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...