ഇന്ത്യൻ കോഫി ഹൗസിലെ ജോലി കഴിഞ്ഞ് മടക്കം, കണ്ണൂരിൽ യുവാവിനെ തടഞ്ഞ് നിർത്തി മർദിച്ചു; മൂന്ന് പേ‍‍‌‌‌ർ പിടിയിൽ

ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുഖദാർ സ്വദേശികളായ കളരി വീട്ടിൽ മുഹമ്മദ് അജ്മൽ (22),മറക്കും കടവ് വീട്ടിൽ മുഹമ്മദ് അഫ്സൽ (22 ) ഇവരുടെ പ്രായപൂർത്തിയാവാത്ത സുഹൃത്തടക്കം മൂന്നു പേരാണ് കസബ പൊലീസിന്റെ പിടിയിലായത്. 15 ന് രാത്രി ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ ഇയാളെ അടിച്ചു പരിക്കേൽപ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ ഉണ്ടായിരുന്ന 19,000 രൂപ മൊബൈൽ ഫോണിൽ നിന്നും ട്രാൻസ്ഫർ ചെയ്തെടുക്കുകയും ചെയ്തു. തുടർന്ന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു.

Leave a Reply

spot_img

Related articles

മട്ടന്നൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവംകടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്ബത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ്...

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും.

പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.പ്രതിമാസ ദ്വൈമാസം...

ശക്തമായ മഴയെ തുടർന്നുണ്ടായി കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്. വൈകിട്ട് 4:30ഓടെയാണ് അപകടം മരം വീണതിനെ തുടർന്ന്...

ആലപ്പുഴ ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ പ്രദേശത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി

തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ ദൂരെയുള്ള അഴിക്കോടൻ നഗറിന് സമീപമാണ് ജഡം കണ്ടത്.കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞതിനെ തുടർന്ന് ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ...