മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു ആണ് അമ്മാവനായ സുബ്രഹ്‌മണ്യനെ ആക്രമിച്ചതിനു പിടിയിലായത്.കഴിഞ്ഞ ദിവസം അമ്മാവന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഷിബിൻ, ഇരുന്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഷിബിൻ ലാലു വീട്ടില്‍ സ്ഥിരമായി വൈകി വരുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സുബ്രഹ്‌മണ്യന്‍റെ കൈയും കാലും അടിച്ചൊടിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ഇയാള്‍ നേരത്തേയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.