യുവതിയെ പതിയിരുന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. മുപ്പത്തിയഞ്ചുകാരിയെ വീടിന് സമീപത്ത് പതിയിരുന്ന് പീഡിപ്പിക്കാൻ ശ്രമിച്ച കള്ളിമൂട് തെക്കേക്കര തോട്ടരികത്ത് വീട്ടിൽ അനുവിനെയാണ് (31) വെള്ളറട പോലീസ് പിടികൂടിയത്. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടമ്മയുടെ വീടിന് സമീപം പതിയിരുന്ന ഇയാൾ ദേഹോപദ്രവം ചെയ്തത് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുതറി മാറിയ വീട്ടമ്മ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വെള്ളറട പോലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

