മദ്യ ലഹരിയിൽ കാറോടിച്ച യുവാവ് ഇടിച്ചു തെറിപ്പിച്ചത് 13 വാഹനങ്ങളെ

ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരിലായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിയായ മഹേഷ് എന്ന യുവാവിന്റെ അപകട ഡ്രൈവിംഗ്.മഹേഷിനൊപ്പം സഹോദരിയും പെണ്‍സുഹൃത്തും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി കാറിന് പുറത്തിറക്കുമ്ബോള്‍ ലഹരി തലയ്ക്കുപിടിച്ചിരുന്ന മഹേഷിന് കാലുകള്‍ നിറത്തുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പതിമൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചെങ്കിലും ആർക്കും ജീവഹാനിയുണ്ടാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തില്ല.എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു മഹേഷ്. കുണ്ടന്നൂർ ഭാഗത്ത് നിരവധി തട്ടുകടകളുണ്ട്. ഇതിലൊരു കടയിലേക്ക് കാർ ഇടിച്ചുകയറുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ എത്തിയവരുടെ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ടാണ് കാർ തട്ടുകടയിലേക്ക് പാഞ്ഞത്. ഒട്ടുമിക്ക വാഹനങ്ങള്‍ക്കും കാര്യമായ കേടുണ്ട്.താൻ കാർ ഓടിക്കുന്നതിനിടെ പെണ്‍സുഹൃത്തുമായി തർക്കമുണ്ടാവുകയും ഇതിന്റെ ദേഷ്യത്തില്‍ അവർ സ്റ്റിയറിംഗ് പിടിച്ചുതിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് മഹേഷ് പയുന്നതെന്ന് നാട്ടുകാർ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

ഭാര്യയോട് ക്ഷമ പറഞ്ഞ് ഗണേഷ് കുമാർ; തർക്കം ഒത്തുതീർപ്പിലേക്ക്

ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.ഇന്നലെ താൻ വൈകാരികമായി...

ഇ.ശ്രീധരൻ വിളിച്ച യോഗത്തില്‍ കളക്ടറടക്കം പങ്കെടുത്തില്ല

അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ മലപ്പുറത്ത്‌ വിളിച്ച ആദ്യയോഗത്തില്‍ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ല....

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി.രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി...

ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും

വിവാദങ്ങള്‍ക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഗണേഷ് കുമാർ പങ്കെടുക്കും.പ്രതിപക്ഷം ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ തുടർ നടപടികള്‍ ആലോചിച്ച്‌...