ആടു ജീവിതം:ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്

പൃഥ്വിരാജിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം ബ്ലെസി ഒരുക്കുന്ന ചിത്രം ലോകസിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ കാഴ്ച.
ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുന്‍നിര്‍ത്തി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് തെളിയിക്കുന്ന ആ വീഡിയോ ട്രെയ്ലര്‍ അല്ലെന്നും വേള്‍ഡ്വൈഡ് റിലീസിന് മുന്നോടിയായി ഇന്റലര്‍നാഷണല്‍ ഏജന്റുമാര്‍ക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ചോര്‍ന്നതാണെന്നും സംവിധായകന്‍ ബ്ലെസി പിന്നീട് അറിയിച്ചിരുന്നു

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ സോഷ്യല്‍ മീഡീയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

സിനിമാ മേഖലയിലെ പ്രതിസന്ധി; വീണ്ടും സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ്...

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങി

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്.ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ്...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ്...

ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സജി നന്ത്യാട്ട്

ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സജി നന്ത്യാട്ട്. ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവിരോധം. ഫെഫ്കയെ അപമാനിക്കുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ല. ബി ഉണ്ണികൃഷ്ണന് തന്നോട്...