ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രമായും മികച്ച കളക്ഷൻ ആടുജീവിതത്തിന് നേടാനായിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ആടുജീവിതം 76 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം വിസ്‍മയിപ്പിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ.
ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്.
മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്.
വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണ്.
കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.
ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നോവലിനും അപ്പുറമുള്ള ഒരു വിസ്‍മയിപ്പിക്കുന്ന സിനിമാ കാഴ്‍ചയാണ് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് റിപ്പോര്‍ട്ട്.