ആവോലിയിലെ ഓപ്പൺ ജിം 

എറണാകുളം ആവോലി നാലാം വാർഡിലെ ആനിക്കാട് ചിറക്ക് സമീപത്താണ് ഓപ്പൺ ജിം സ്ഥാപിച്ചിട്ടുള്ളത്.

ചുറ്റും വാക്ക് വേ യോടുകൂടിയ നാലേക്കറോളം വരുന്ന ചിറക്ക് സമീപത്താണ് ജിം ഉപകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

ഇവിടെ ജില്ലാ പഞ്ചായത്തിന്റെ പിങ്ക് കഫേയും പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉയർന്ന ഗുണനിലവാരമുള്ള പത്ത് ഉപകരണങ്ങളോടെയാണ് ഓപ്പൺ  ജിം സ്ഥാപിച്ചത്.

ജിം ഉപകരണങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്ന് ആവോലി ഡിവിഷൻ മെമ്പറായ ഉല്ലാസ് തോമസ് പറഞ്ഞു.

സ്ത്രീകൾ ഉൾപ്പെടെ ഏതൊരാൾക്കും  ഈ ഓപ്പൺ ജിമ്മിൽ  വ്യായാമം ചെയ്യാം.

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...