ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം, പ്രവാസിക്ക് ദാരുണാന്ത്യം

വീടുപണിക്കായി കൊണ്ടുവന്ന ഹിറ്റാച്ചി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം, പാലാ കരൂരിൽ വാഹനത്തിനിടയിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം.

പാലാ കരൂർ പയപ്പാർ കണ്ടത്തിൽ വീട്ടിൽ പോൾ ജോസഫ് എന്ന രാജുവാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.

വീടു നിർമ്മാണത്തിനായി ഇദ്ദേഹത്തിന്റെ വീട്ടിൽ ഹിറ്റാച്ചി എത്തിച്ചിരുന്നു. വാഹനം പ്രവർത്തിപ്പിച്ചിരുന്ന ഓപ്പറേറ്റർ പുറത്തേയ്ക്ക് പോയ സമയത്ത് ഇദ്ദേഹം യന്ത്രം സ്വയം പ്രവർത്തിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും, ദൃക്സാക്ഷികളും പറയുന്നു.

ഇതിനിടെ ഇദ്ദേഹത്തിന്റെ തല പിന്നിലേയ്ക്ക് തിരിയുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിനിടയിൽ കുടുങ്ങി അപകടമുണ്ടായതായാണ് പൊലീസ് പറയുന്നത്.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹം പോലീസ് എത്തിയാണ് പുറത്ത് എത്തിച്ചത്.തുടർന്ന് പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പ്രവാസിയായ രാജു വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. പുതിയ വീടിന് മതിൽ കെട്ടുന്ന പ്രവർത്തനങ്ങൾക്കായാണ് മണ്ണ് നീക്കുന്നതിനായി ഹിറ്റാച്ചി കൊണ്ടുവന്നത്. ഓപ്പറേറ്റർ പുറത്തുപോയ സമയത്ത് യന്ത്രം പ്രവർത്തിപ്പിച്ചപ്പോൾ നിയന്ത്രണം തെറ്റി സമീപത്തെ റബർ മരത്തിൽ ഇടിച്ചപ്പോൾ ഇതിനിടയിൽ കുടുങ്ങിപ്പോയതാണ് മരണകാരണമായത്.

Leave a Reply

spot_img

Related articles

സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ; ബിനോയ്‌ വിശ്വം

സുരേഷ് ഗോപി തൃശ്ശൂരിൽ ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിനോയ്‌ വിശ്വം. അത് മിടുക്കാണെന്നാണ് ബി ജെ പി പറഞ്ഞത്....

തൃശൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍. ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടികുളം സ്വദേശി മിനി (56),...

ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി

ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി.. ചങ്ങനാശ്ശേരി മെത്രോപോലീത്തൻ പള്ളിയിൽ നടന്ന സ്ഥാനരോഹണ ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

ബുള്ളറ്റ് മതിലിൽ ഇടിച്ച് തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം

കോട്ടയം പള്ളം കെ.എസ്.ഇബി ചാർജിംങ് സ്റ്റേഷനു സമീപം നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കിളിമാനൂർ...