മക്കളുടെ മുന്നിലിട്ടാണ് ഭാര്യ റീനയെ മനോജ് കൊലപ്പെടുത്തിയത്. പിഴ തുക മക്കൾക്ക് നൽകാൻ കോടതി വിധിച്ചു. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി വരുന്നത്സംശയത്തെ തുടർന്നാണ് റീനയെ മനോജ് കൊലപ്പെടുത്തിയത്. മക്കളുടെയും അമ്മയുടെയും മുന്നിലിട്ട് റീനയെ അതിക്രൂരമായി മർദിച്ചു. ജാക്കി ലിവറും ഇഷ്ടികയും ഉപയോഗിച്ച് തലയ്ക്കടിച്ചു. ഓട്ടോറിക്ഷയിൽ തലയിടിപ്പിച്ചു.ഗുരുതരമായി പരുക്കേറ്റ റീന ചികിത്സക്കിടെ മരിക്കുകയായിരുന്നു. മക്കളും റീനയുടെ അമ്മയും കേസിൽ സാക്ഷി പറഞ്ഞു. റീനയെ മർദിച്ച ശേഷം കഴുത്തിൽ കിടന്ന താലിമാല മനോജ് പൊട്ടിച്ചെടുത്തിരുന്നു. തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്ന മാല മക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു