പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം തടവും, 75000 രൂപ പിഴയും ശിക്ഷ.
കോട്ടയം ഏയ്ഞ്ചൽ വാലി സ്വദേശി ബൈജു എന്ന വർഗീസിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
75000 രൂപ പിഴ തുക അടച്ചില്ലെങ്കിൽ 7 മാസം അധിക തടവും അനുഭവിക്കണമെന്ന് ജഡ്ജി പി.എസ് സൈമയുടെ ഉത്തരവിലുണ്ട്.
2019 ൽ രജിസ്ട്രർ ചെയ്ത കേസിൽ എരുമേലി പോലീസാണ്
കേസിൽ കുറ്റപത്രം നൽകിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബു കുട്ടൻ, എരുമേലി എസ് എച്ച് ഒ ദിലീപ് ഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.