എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. റിമാന്‍ഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ രാജേഷിനെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാജേഷിന്റെ ജീവന് രക്ഷിക്കാനായില്ല. സൗത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു രാജേഷ്.

