ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ്ആക്രമണം

പൊലീസിൽ നൽകിയ പരാതിയ്ക്ക് പ്രതികാരമായി ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.

ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ ‘ഐസ്ക്രീം’ ആസിഡ് അബദ്ധത്തിൽ ദേഹത്ത് വീണ് മകന് ​ഗുരുതരമായി പൊള്ളലേറ്റു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കാസർഗോഡ് കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കമ്പല്ലൂരിലാണ് സംഭവം.

ചി​റ്റാ​രി​ക്കൽ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചി​റ്റാ​രി​ക്കൽ പൊ​ലീ​സ് ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

സുരേന്ദ്രനാഥിന്റെ മകൻ പിവി സി​ദ്ധു​നാ​ഥി​നാ​ണ് (20) ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​ത്. സി​ദ്ധു​നാ​ഥിന്റെ പു​റ​ത്താ​ണ് ആ​സി​ഡ് ബോ​ൾ വീ​ണ​ത്.

പു​റ​ത്ത​ട​ക്കം ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​രേ​ന്ദ്ര​നാ​ഥ് ഭാ​ര്യ​ക്ക് നേ​രെ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്താൻ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു.

ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​സി​ഡ് ഭാ​ര്യ​ക്ക് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ഴാ​ണ് പ്ര​തി എ​റി​ഞ്ഞ ഐ​സ്ക്രീം ആ​സി​ഡ് സി​ദ്ധു​നാ​ഥി​ന്റെ മേ​ൽ വീ​ണ​ത്.

മു​മ്പ് ഭാ​ര്യ​യെ പ്ര​തി മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വി​രോ​ധ​മാ​ണ് ആ​സി​ഡാ​ക്ര​മ​ണ​ത്തി​ന് കാ​ര​ണമെന്നും പൊലീസ് പറയുന്നു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...