ലോക്‌സഭയിലെ പ്രതിഷേധത്തിൽ 8 എം പി മാർക്ക് എതിരെ നടപടി

ലോക്‌സഭയിലെ പ്രതിഷേധത്തിൽ 8 എം പി മാർക്ക് എതിരെ നടപടി.ഹൈബി ഈഡനും,ഡീൻ കുര്യാക്കോസിനും അടക്കമുള്ള 8 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ.സംഭവങ്ങളുടെ തുടക്കം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞതോടെയാണ്. ഇന്ത്യ-ചൈന വി-ഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്‌പീക്കറുടെ ചുമതലയുണ്ടായിരുന്ന കൃഷ്‌ണപ്രസാദ് തെന്നേതി പ്രസംഗം തടഞ്ഞത്.സ്‌പീക്കറുടെ ചെയറിലേക്ക് പേപ്പർ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ ഉൾപ്പെടെ പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Leave a Reply

spot_img

Related articles

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും

വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും.ഇത് സംബന്ധിച്ച്‌ കോണ്‍ഗ്രസും ഡിഎംകെയും ധാരണയായി.ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്ഗ്രസ് മത്സരിക്കും.35 നിയമസഭാ...