കേരള കലാമണ്ഡലത്തിലെ അധ്യാപകരടക്കമുള്ള മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും ഒറ്റയടിക്കു പിരിച്ചു വിട്ട നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കലാമണ്ഡലത്തിലെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനത്തെ സമ്പൂര്‍ണമായും അവതാളത്തിലാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.വെറും 61 അധ്യാപകരെ വെച്ച് 140 ല്‍ പരം കളരികള്‍ എങ്ങനെ നടത്തും എന്ന കാര്യം കൂടി കലാമണ്ഡലം ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രിയും വ്യക്തമാക്കണം. കലാണ്ഡലത്തിന്റെ ഉന്നതമായ കലാപാരമ്പര്യത്തെയും കലാപഠനത്തെയും നിഷേധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുത് – അദ്ദേഹം പറഞ്ഞു.