ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയില്‍.കണ്ണൂർ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ ധീര എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ് ഫാസില്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സ് ഗ്രൂപ്പിലെ അംഗമാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ പിടിക്കപ്പെട്ടത്തോടെ കൂടുതല്‍ രഹസ്യ സ്വഭാവമ്മുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി

ചങ്ങനാശ്ശേരി മാമൂട് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം അര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കോട്ടയം...

നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനമെന്ന് അന്വേഷണോദ്യോഗസ്ഥൻ കാർത്തിക് ഐപിഎസ്. കുഞ്ഞിൻ്റെ മാതാപിതാക്കളുടെ മൊഴിയെടുത്തുവെന്നും മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ...

പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി.അസം സ്വദേശി യാസിർ അറഫാത്താണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി കാലങ്ങളിൽ ആവശ്യക്കാർക്ക് എംഡിഎംഎ...

ഫെബിൻ്റെ കൊലപാതകം; പകയുടെ കാരണം പുറത്ത്

കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ്...