പ്രശസ്ത ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിലാണ് നടനെയും ഭാര്യ ബെറ്റ്സി അരകാവയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ വളർത്തുനായയുടെ ജഡവും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണ ഓസ്കാർ പുരസ്‌കാരം നേടിയ ആളാണ് ജീൻ ഹാക്ക്മാൻ. പിയാനിസ്റ്റാണ് ബെറ്റ്സി.പ്രാദേശികസമയം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദമ്ബതികളെയും നായയെയും മരിച്ച നിലയില്‍ കണ്ടെത്തിയതായി സാന്താ ഫെ കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ സ്ഥിരീകരിച്ചിട്ടുണ്ട്. ഹാക്ക്മാന് 95 ഉം ഭാര്യയ്ക്ക് 63 ഉം വയസ്സായിരുന്നു.

