നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം

10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണം.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യം. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.നടന് ചില ജാമ്യവ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌താൽ ജാമ്യം നൽകി വിട്ടയക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. പരാതി നൽകാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമെന്ന് കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഈ കേസ് പരിഗണിച്ചത്

Leave a Reply

spot_img

Related articles

“ഇങ്ങനൊരു നടനെ ഇനി കിട്ടാൻ ബുദ്ധിമുട്ടാണ്” ; തുടരും സ്പെഷ്യൽ വീഡിയോ പുറത്ത്

ഏപ്രിൽ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തിയടക്കം പ്രത്യക്ഷപ്പെടുന്ന...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി; KPCC പ്രതിഷേധം 29ന്, കെ സുധാകരനും വി ഡി സതീശനും പങ്കെടുക്കും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയതിൽ കെപിസിസി പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ...

ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ, വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ

മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ വ്യവസായത്തെ പിടിച്ചുലച്ചു. ക്വട്ടേഷൻ ബലാൽസംഗം...

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...